News in its shortest

രഞ്ജിയില്‍ സൗരാഷ്ട്രയ്ക്ക് എതിരെ കേരളത്തിന് അട്ടിമറി വിജയം

ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍മാരായ സൗരാഷ്ട്രയെ കേരളം അട്ടിമറിച്ചു. 405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയുടെ അവസാന അഞ്ചുവിക്കറ്റുകള്‍ അഞ്ചുറണ്‍സിനിടെ പിഴുതാണ് കേരളം വിജയം രുചിച്ചത്. 95 റണ്‍സിന് സൗരാഷ്ട്ര പുറത്താകുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ കേരളം സൗരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. നാല് വിക്കറ്റെടുത്ത ജലജ് സക്‌സേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷയും സിജോമോന്‍ ജോസഫുമാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ കടപുഴക്കിയത്. സ്‌കോര്‍ കേരളം 225, 411 ന് ആറ് ഡിക്ലയേര്‍ഡ്. സൗരാഷ്ട്ര-232, 95. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.