News in its shortest

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അത്ഭുത ബാലിക

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇനി ഷെഫാലി വര്‍മ്മയുടെ പേരില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അതിന്റെ പകുതി മാത്രം പ്രായമുള്ള ഷെഫാലി സ്വന്തമാക്കിയത്.

സച്ചിന്‍ പാകിസ്താനെതിരെ 1989-ല്‍ ഫൈസലാബാദില്‍ അര്‍ദ്ധ സെഞ്ച്വറി നേടുമ്പോള്‍ 16 വയസ്സും 214 ദിവസവുമായിരുന്നു പ്രായം. ഷെഫാലിക്ക് 15-ഉം.

ഷെഫാലിയുടെ റെക്കോര്‍ഡ് പിറന്നത് സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്ക് എതിരായ ആദ്യ ടി20 മത്സരത്തിലാണ്.

കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: നൗഇറ്റ്.ഇന്‍

Comments are closed.