News in its shortest

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ്രസില്‍ നിന്നും പ്രിയങ്ക ഗാന്ധി വദേര പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായി വരുമോ അതോ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ മുഴുവന്‍ സഹായമാകുമെന്നും ബിജെപിയെ ശക്തമായി ഗൗരവകരമായി തന്നെ നേരിടുന്നുവെന്ന ചിന്ത വ്യാപകമാക്കാനും സഹായിക്കും. ഇപ്പോള്‍ പ്രതിപക്ഷ ഐക്യനിര കൂട്ടിയണക്കാതെ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പ്രിയങ്കയെ പൊതുസ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത് ഐക്യപ്പെടലിന്റെ സൂചന വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നും നിരീക്ഷണമുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.