News in its shortest

മോഡി ഉണ്ടാക്കിയ ദുരന്തങ്ങളുടെ പട്ടികയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യം കൊറോണവൈറസിനും സാമ്പത്തികമാന്ദ്യത്തിനും തൊഴിലില്ലായ്മയിലും നടുവില്‍ നട്ടംതിരിയവേ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആക്രമിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോഡി രാജ്യത്ത് ഉണ്ടാക്കിയ ദുരന്തങ്ങളുടെ പട്ടികയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജിഡിപി തളര്‍ച്ച (-23.9 ശതമാനം), 45 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 12 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശിക നല്‍കുന്നില്ല, ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകളും മരണങ്ങളും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി, അതിര്‍ത്തിയില്‍ മറ്റു രാജ്യങ്ങള്‍ കൈയറ്റേം എന്നിവയാണ് മോഡി ഉണ്ടാക്കിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കാം: എന്‍ഡിടിവി.കോം

80%
Awesome
  • Design

Comments are closed.