News in its shortest

മഅദനിക്ക് കേരളം സുരക്ഷ ഒരുക്കും: മുഖ്യമന്ത്രി

ബംഗളുരുവിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴുള്ള സുരക്ഷ ഒരുക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് മഅദനി ഓസ്റ്റ് ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഇതിനായി ജാമ്യം അനുവദിച്ചപ്പോള്‍ സുരക്ഷാ ചെലവായി 14.29 ലക്ഷം രൂപ മദനി കര്‍ണാടക പൊലീസിന് നല്‍കണം എന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ഈ തുക കുറച്ചു നല്‍കണമെന്ന് പിണറായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക. മാതൃഭൂമി

Comments are closed.