News in its shortest

കോവിഡ്-19 കാലത്ത് ഫോണിനും വേണ്ടേ ലോക്ക് ഡൗണ്‍

ഇന്നു വീടുകളിൽ നമ്മൾ ‘ലോക് ഡൗൺ’ ആയ ഈ സാഹചര്യത്തിൽ, നമ്മുടെ മൊബൈൽ ഫോൺ ഉപയോഗം കൂടിയിരിക്കുന്നു. നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റം കൂടെയാണ് ഇത് കാണിക്കുന്നത്. വാട്സ്ആപ്പ്,ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,tiktok, telegram,Netflix, യൂട്യൂബ്.. ആഹാ…. വീട്ടിലിരുന്നു എന്ത് വേണമെങ്കിലും നമ്മുടെ കണ്മുൻപിലോ കൈകളിലോ എത്തിക്കാം.

വീടിനുള്ളിൽ ശാരീരികമായി നമ്മൾ ഏകാന്തത അനുഭവിക്കുന്നു എങ്കിലും നമ്മുടെ ഫോണും ഇൻറർനെറ്റും ചുറ്റുമുള്ള വർണ്ണാഭമായ കാഴ്ചകൾ നമുക്കായി കാണിച്ചുതരുന്നു. ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് കോവിഡ് പ്രതിരോധത്തിൽ WHO പറയുമ്പോൾ, സുഹൃത്തുക്കളെയും ബന്ധുക്കളെയും നമ്മൾ അടുത്തു കാണുന്നു… ഭൗതികമായി അവർ കിലോമീറ്ററുകൾ അകലത്തിലാണെങ്കിലും!!

എങ്ങനെയൊക്കെ നോക്കിയാലും,ഫോണും ഇൻറർനെറ്റും എന്നും നമ്മുടെ ഒരു അടുത്ത സുഹൃത്ത് തന്നെയാണ്. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ *”നുമ്മ chunk bro”*’അധികമായാൽ അമൃതും വിഷം ‘ എന്നല്ലേ? അതുകൊണ്ട് ഈ അമൃത് നിങ്ങൾക്ക് ആപത്താണോ എന്നറിയാൻ താഴെ പറയുന്നവ ഒന്ന് ശ്രദ്ധിക്കൂ.- നിങ്ങളുടെ ഫോൺ /ഗെയിമിംഗ്/ ഇൻറർനെറ്റ്(PGI) ഉപയോഗം നിങ്ങളുടെ നിയന്ത്രണത്തിലാണോ? അതായത് നിങ്ങൾക്കായി നിങ്ങൾ നിർണ്ണയിച്ച പരിമിത സമയം കഴിഞ്ഞാൽ GPI ഉപയോഗം നിർത്താൻ സാധിക്കുന്നുണ്ടോ? അതോ നിങ്ങൾ നിങ്ങൾക്കായി അനുവദിച്ച സമയം നീട്ടുകയാണോ ചെയ്യുക?-

നിങ്ങളുടെ ദിനചര്യങ്ങളോ പ്രധാനപ്പെട്ട ജോലിയോ, മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളോ മാറ്റിവെച്ചുകൊണ്ട് നിങ്ങൾ PGI -ൽ ഏർപ്പെടുന്നുണ്ടോ?- ഇതിനെ ചൊല്ലി വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ എത്രത്തോളം വലിയ പ്രശ്നങ്ങൾ ഉണ്ടായാലും,PGI ഉപയോഗം താൽക്കാലികമായി പോലും നിർത്തിവയ്ക്കാൻ പറ്റാത്ത വിധം നിങ്ങൾ ഉപയോഗിക്കാറുണ്ടോ?ഇങ്ങനെയുള്ള PGI ഉപയോഗം നിങ്ങളുടെ വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ട്.

ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടുന്നു എന്ന് തോന്നുന്നെങ്കിൽ, ഭയപ്പെടേണ്ട. ഇതിനെ സംബന്ധിച്ച സംശയങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കുമായി ഇൻബോക്സ് ചെയ്യാവുന്നതാണ്.

തയ്യാറാക്കിയത്

കാവേരി പ്രതാപ്,റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്(റെസി),സി.ഡി.എം.ആർ.പി,കോഴിക്കോട് സർവ്വകലാശാലEmail id : [email protected]

Comments are closed.