News in its shortest

നഴ്‌സുമാരുടെ സമരം വിജയിച്ചു, ശമ്പളം 20,000 രൂപ

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന് വിജയകരമായ പരിസമാപ്തി. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സമാരുടെ ശമ്പളം 20,000 രൂപയാകും. അതിനു മുകളിലുള്ള കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിര്‍ണയിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥ സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഴ്‌സുമാരുടേയും ആശുപത്രി മാനേജ്‌മെന്റുകളുടേയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടായത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മലയാള മനോരമ

Comments are closed.