News in its shortest

ജെഎന്‍യു ഹോസ്റ്റല്‍ ഒരു പ്രതീക്ഷയാണ്: മുന്‍ വിദ്യാര്‍ത്ഥി നജീബ് വി ആര്‍ എഴുതുന്നു

വയനാട്ടിലെ സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും ജെഎന്‍യുവില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്ന് പി എച്ച് ഡിയുമായി പുറത്തിറങ്ങിയ നജീബ് വി ആര്‍ ജെ എന്‍ യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ തന്റെ അനുഭവങ്ങള്‍ എഴുതുന്നു.

ഡല്‍ഹിലേക്കും ജെ എന്‍ യു വിലേക്കും ആദ്യമായിട്ട് വരുന്നത് 2012 എം എ സോഷ്യോളജിക് അഡ്മിഷന്‍ കിട്ടിയപ്പോഴാണ്. അതിന് മുന്‍പ് പത്തിലും, പ്ലസ് ടു വിലും, ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാര്‍ക്ക് ഒരു തരത്തിലും സാമ്പതികമായി സഹായിക്കാന്‍ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികള്‍ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ഈ കാലഘട്ടം കഴിഞ്ഞു പോയത്.ഉമ്മ തോട്ടം തൊഴിലാളിയും ഉപ്പ കൂലിപ്പണിക്കാരനും ആയതുകൊണ്ട് തന്നെ ഡല്ഹിക് പോകുമ്പോള്‍ ഏറ്റവും വലിയ ആശങ്ക പണം കണ്ടത്തതുക എന്നത് തന്നെയായിരുന്നു. പോകാനുള്ള ടിക്കറ്റ് എടുത്ത് തന്നത് ഡിഗ്രീ കാലത്തും പിന്നീടും സഹായിച്ചു കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സുഹൃത്ത് ഫവാസ് ആയിരുന്നു.

ഒരു നോമ്പ് കാലത്താണ് ജെ എന്‍ യു എത്തിയത്. കാര്യമായിട്ട് പൈസ കയ്യില്‍ ഇല്ലായിരുന്നു. അതുവരെ പണി എടുത്തതും പലരും തന്ന പൈസയും ഡിഗ്രിക് ശേഷം അപേക്ഷ നല്‍കാനും മറ്റു ചെലവുകള്‍ക്കും ആയി പോയി. നോമ്പ് കാലം ആയത്‌കൊണ്ട് തന്നെ ഒരു നേരത്തെ ഭക്ഷണം എങ്ങിനെ എങ്കിലും കഴിച്ചു ജീവിക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞാന്‍. എന്നാലും ഇവിടെ ചേരുമ്പോള്‍ കൊടുക്കേണ്ടേ ഫീസ് 283 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി അടചെങ്കിലും ഇനിയുള്ള ഫീസ് എങ്ങിനെ കണ്ടത്തും എന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഇവിടെയുള്ള പലരും പറഞ്ഞത് ഇനി വല്യ ഫീസ് ഒന്നും ആവില്ല എന്ന് .

പക്ഷെ തുടക്കത്തില്‍ ഹോസ്റ്റല്‍ ഇല്ലാത്തതും ഭക്ഷണം കിട്ടാത്തതും ചെറിയ ചില ആശങ്കകള്‍ക്ക്‌ വഴി വെച്ചു. തുടക്കത്തില്‍ ഞാനും നിതീഷും അനസും ആഷിഖും ഒക്കെ ഒരു റൂമില്‍ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് റൂം ഭക്ഷണവും തന്നു ബാസിതും ഹനീഫയും സഹായിച്ചു. ഹോസ്റ്റല്‍ കിട്ടുന്നതിന് മുന്നേ പുറത്തുനിന്നും ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തത് കൊണ്ട് മൂന്നാം മുറിയന്‍ (third roommate) ആയി Jhelum ഹോസ്റ്റലില്‍ തങ്ങി.

ഭക്ഷണം ഹോസ്റ്റലില്‍ നിന്നും കഴിക്കാന്‍ തുടങ്ങി, പൈസ മാസത്തില്‍ കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് സെമസ്റ്റര്‍ അവസാനം കൊടുക്കാം എന്നു സുഹൃത്തുക്കള്‍ പറഞ്ഞു. ഇനി ആ പൈസ എങ്ങിനെ കണ്ടത്തും എന്ന് വിചാരിച്ചപ്പോഴാണ് MCM സ്‌കോള്ര്‍ഷിപ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ കിട്ടുമെന്ന് അറിയാന്‍ കഴിഞ്ഞതും അപേക്ഷിച്ചതും. ഭാഗ്യവശാല്‍ 1500 മാസം കിട്ടുന്ന ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കുകയും സത്യം പറഞ്ഞാല്‍ അത് ഒന്ന് കൊണ്ട് മാത്രം MA പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും. അന്ന് മെസ് bill 1600 രൂപ ആകുമ്പോള്‍ ആരുടെയെങ്കിലും കടം വാങ്ങേണ്ടി വരുമായിരുന്നു . അതേപോലെ ബുക്കുകള്‍ photocopy എടുക്കാനും പൈസ കടം വാങ്ങേണ്ടി വന്നു.

എംഫില്‍ അഡ്മിഷന്‍ കിട്ടുമ്പോള്‍ ഉള്ള ഏക ആശ്വാസം 1500 നിന്നും ഫെല്ലോഷിപ്പ് 5000 ആകും എന്നതായിരുന്നു . ഉത്തരവാദിത്യങ്ങള്‍ കൂടി വരുന്നത് കൊണ്ട് തന്നെ വീട്ടില്‍ പൈസ കൊടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ mess bill inflation rate ഭാഗമായി ക്രമാതീതമായി കൂടുകയും 2000 കവിഞ്ഞു പോവുകയും ചെയ്തതിനാല്‍ 5000 രൂപ യുടെ പകുതിയും mess ബില്ല് ആയി കൊടുക്കേണ്ടി വന്നു. എംഫില്‍ അവസാനം ആയപ്പോഴേക്കും ഇനി പഠനം തുടരാന്‍ കഴിയാത്ത അവസ്ഥാന്തരങ്ങള്‍ ഉണ്ടായി. പലരോടും പൈസ വാങ്ങി ജീവിക്കേണ്ടി വന്നു. അങ്ങിനെയാണ് JRF പരീക്ഷ പാസ് ആവുന്നതും fellowship കുത്തന്നെ ഉയരുന്നതും. പിന്നീട് ഈ fellowship ബലത്തില്‍ പഠനം തുടര്ന്നു. വീട്ടുകാര്‍ക് പൈസ കൊടുക്കാന്‍ പറ്റി.

പറഞ്ഞു വരുന്നത് ഒരു സാധാരണ കുടുംബ പശ്ചാലത്തില്‍ വളര്‍ന്നു വന്ന വിദ്യാര്‍ത്ഥിയെ സംബന്ധിച്ച ജെ എന്‍ യു ഹോസ്റ്റല്‍ ഒരു പ്രതീക്ഷ തന്നെയാണ്. ഡല്‍ഹി പോലുള്ള ഒരു അര്‍ബന്‍ എലൈറ്റ് സ്‌പേസില്‍ JNU ഹോസ്റ്റല്‍ മെസ്സും ഭക്ഷണവും നല്‍കുന്ന ആത്മവിശ്വാസം വാക്കുകളില്‍ ഒതുങ്ങുന്നതല്ല (അതെത്ര മോശം ഭക്ഷണം ആണെങ്കിലും). അധികാരികളുടെ അജണ്ട വളരെ വ്യക്തമാണ്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുക തന്നെയാണ് . വിദ്യാഭ്യാസം കൃത്യമായ സോഷ്യല്‍ മൊബിലിറ്റിക് കാരണമാകുമെന്ന അടിസ്ഥാന തത്വത്തെയാണ് സംഘപരിവാറും അതിന്റെ കുഴലൂത്തുകാരായ JNU അധികാരികളും പേടിക്കുന്നത്.

നിലവിലുള്ള ഉയര്‍ത്തിയ ഹോസ്റ്റല്‍ നിരക്കില്‍ JNU വിദ്യാഭ്യാസം നേടുക എന്നത് എന്നെ പോലെ ഉള്ള ഫസ്റ്റ് ജനറേഷന്‍ learners ഒരു സ്വപ്നം മാത്രം ആവും . ഡെല്‍ഹിലെ JNU പഠിക്കുമ്പോള്‍ കേവലം ഡിഗ്രികള്‍ക് അപ്പുറം അത് നല്‍കുന്ന സോഷ്യല്‍ ആന്‍ഡ് cultural capital കൂടി ഒരു പ്രത്യേക വിഭാഗത്തിന് അന്യമാക്കാന്‍ ആണ് അധികാരികള്‍ ശ്രമിക്കുന്നത്.
സമരം വിജയിക്കാന്‍ തന്നെ ഉള്ളതാണ്. പോരാടുന്നത് സാധാരണകാരന്റെ അടിസ്ഥാന വിദ്യാഭ്യാസത്തെ ചൂഴ്‌ന്നെടുക്കുന്ന സംഘ് പരിവാറിനെതിരെയു കേന്ദ്ര സര്കാരിനെതിരെയും തന്നെയാണ്. പൂര്‍ണമായും ഫീസ് വര്‍ധന പിന്‍വലിക്കാതെ സമരം അവസാനിക്കില്ല.

Comments are closed.