News in its shortest

ബാബറി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കണം: ഇടതുപാര്‍ട്ടികള്‍

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് ഉത്തരവാദികള്‍ ആയവരെ ശിക്ഷിക്കണമെന്ന് ആറ് ഇടതുപാര്‍ട്ടികള്‍ സര്‍ക്കാരിനോട് മന്ദിരം തകര്‍ക്കപ്പെട്ട് 25 വര്‍ഷം ആയവേളയില്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുംവരെ സമ്മര്‍ദ്ദം തുടരുമെന്നും പാര്‍ട്ടികള്‍ പറഞ്ഞു.

16-ാം നൂറ്റാണ്ടിലെ മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25-ാം വാര്‍ഷികത്തില്‍
സിപിഐഎമ്മും സിപിഐയും അടക്കമുള്ള പാര്‍ട്ടികള്‍ കരിദിനം ആചരിച്ചതിന്റെ ഭാഗമായി രാജ്യത്തെമ്പാടും ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഇരുപാര്‍ട്ടികളേയും കൂടാതെ ആര്‍ എസ് പി, എ ഐ എഫ് ബി, സിപിഐഎംഎല്‍, എസ് യു സി ഐ എന്നീ പാര്‍ട്ടികളും ബിജെപിയും ആര്‍ എസ് എസും നടത്തുന്ന വര്‍ഗീയ വിഭജനത്തിന് എതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് അറിയിച്ചു.

ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി പറഞ്ഞു.

1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തതില്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിനും അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബിജെപിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: പിടിഐന്യൂസ്.കോം

Comments are closed.