News in its shortest

കെ എസ് ആര്‍ ടി സിയുടെ നഷ്ടം പ്രതിദിനം 16 കോടി രൂപ

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ ചാര്‍ജ് വര്‍ദ്ധനവിലൂടെ രക്ഷിക്കാനാകില്ലെന്ന് കോര്‍പറേഷന്‍. മാസം 205 കോടി രൂപയാണ് കോര്‍പറേഷന്റെ നഷ്ടം. പ്രതിദിനം ഇത് 16 കോടി രൂപയാണ്. സര്‍ക്കാരിന്റെ സൗജന്യ സേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടം കോര്‍പറേഷന് ഉണ്ടാകുന്നു. ബസ് ചാര്‍ജ് വര്‍ദ്ധനവ് പരിഗണിക്കുന്നതിന് ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ മീറ്റിങ്ങില്‍ കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചതാണ് ഇക്കാര്യം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.