News in its shortest

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ

തെക്കേയിന്ത്യയില്‍ തങ്ങള്‍ക്ക് സ്വാധീനവും മുമ്പ് അധികാരത്തില്‍ എത്തിയിട്ടുള്ളതുമായ കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വേ ഫലം. ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യ കടക്കില്ലെന്നും സര്‍വേ പറയുന്നു. ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുക ജനതാദള്‍ ആകും.

കര്‍ണാടക നിയമസഭയുടെ അംഗബലം 224 ആണ്. ഭൂരിപക്ഷം നേടാന്‍ 113 സീറ്റ് വേണം. കോണ്‍ഗ്രസിന് 102 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് 96 സീറ്റുകളും. ജനതാദള്‍ എസിന് 25 സീറ്റുകളും ലഭിക്കുമെന്ന് ടിവി9-സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നു. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന് 122 സീറ്റുകളുണ്ട്. ബിജെപിക്കും ജനതാദളിനും 40 സീറ്റുകളും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഐഇമലയാളം.കോം

Comments are closed.