News in its shortest

ഇന്ത്യയുടെ നൂറാമത് കൃത്രിമോപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും

ഇന്ത്യയുടെ നൂറാമത് കൃത്രിമോപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങള്‍ അടക്കം 31 ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്നത്.

ജനുവരി 12 വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ 100 കിലോഗ്രാം ഭാരമുള്ള ചെറു ഉപഗ്രഹമാണ് ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം. കൂടാതെ ഇന്ത്യയുടെ വിശ്വസ്തനായ ഉപഗ്രഹ വിക്ഷേപണ വാഹനം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി എസ് എല്‍ വി) അതിന്റെ നാല്‍പതാമത് ദൗത്യത്തിനാണ് ഒരുങ്ങുന്നത്.

കാനഡ, ഫിന്‍ലന്റ്, ഫ്രാന്‍സ്, സൗത്ത് കൊറിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ വെള്ളിയാഴ്ച വിക്ഷേപിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം

Comments are closed.