News in its shortest

സംസ്ഥാന ജോബ് പോര്‍ട്ടലിന്റെ തൊഴില്‍ മേള ഫെബ്രുവരി 15-ന്‌

തൃശൂര്‍: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള  ഏകജാലക സംവിധാനമായ കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലും  നൈപുണ്യ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഎംഐടി)യും സംയുക്തമായി  ഫെബ്രുവരി 15-ന് തൃശൂരില്‍ തൊഴില്‍മേള നടത്തും. 

എന്‍ഐഎംഐടി ക്യാമ്പസില്‍  നടക്കുന്ന മേളയില്‍ ആയിരത്തില്‍പരം ഒഴിവുകള്‍ നികത്തുന്നതിനായി നാല്‍പ്പതില്‍പരം കമ്പനികള്‍ പങ്കെടുക്കും.  ജോബ് പോര്‍ട്ടലിലെ ജോബ് ഫെയര്‍ ഓപ്ഷനില്‍  റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.statejobportal.kerala.gov.in,   എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. [email protected] എന്ന ഇമെയിലിലോ  7306402567 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. 

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെയും, തൊഴില്‍ ദാതാക്കളെയും സേവന ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കുന്ന  ഏകജാല സംവിധാനമായ ജോബ് പോര്‍ട്ടലില്‍  തൊഴിലന്വേഷകര്‍ക്ക്   സ്വന്തം വിവരങ്ങള്‍ അപ്ഡേറ്റ്  ചെയ്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താനാവും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രാജ്യാന്തര പ്രൊഫഷണല്‍  നെറ്റ്വര്‍ക്കായ   ലിങ്ക്ഡ് ഇന്‍-ന്‍റെ പ്രൊഫൈല്‍ സ്വന്തമാക്കാന്‍ സാധിക്കും. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉള്ളവര്‍ക്ക് അത് വഴി ജോബ് പോര്‍ട്ടലിലെ സേവനം ലഭിക്കുകയും ചെയ്യും.

Comments are closed.