News in its shortest

മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്ക് നൈപുണ്യ വികസന പരിപാടി

മുളയധിഷ്ഠിത ഫർണിച്ചർ നിർമ്മാണ സംരംഭകർക്കുള്ള നൈപുണ്യ വികസന പരിപാടി 2020 മാർച്ച് 23 മുതൽ 28 വരെ ആറ് ദിവസം പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കും. ഇതിൽ പങ്കെടുക്കുന്നതിന് ഈ മേഖലയിൽ തല്പരരായ സംരംഭകർക്ക് 20- 02-2020 ന് മുൻപായി അപേക്ഷിക്കാം. കെ എഫ് ആർ ഐ മുള, ചൂരൽ ക്ലസ്റ്റർ അംഗങ്ങളായ സാരംഭകർക്ക് മുൻഗണന ലഭിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ബാംബൂ ഫോറം ഓഫ് ഇന്ത്യ, മുളയധിഷ്ഠിത ഫർണിച്ചർ നിർമാണശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് പരിശീലനം നൽകുക. കെ എഫ് ആർ ഐ നടപ്പാക്കുന്ന ‘മുളയധിഷ്ഠിത ഗവേഷണ ഫലങ്ങൾ സംരംഭങ്ങളിലേക്ക് ‘ എന്ന പദ്ധതിയിൽ ഒട്ടനവധി മുള, ചൂരൽ അധിഷ്ഠിത സംരംഭശാക്തീകരണ വികസനങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്.

മുള, ചൂരൽ ഉൽപ്പന്ന വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള വിവിധ മാതൃകകൾ സൃഷ്ടിക്കുകയും, പരമ്പരാഗതവും നൂതനവുമായ സാങ്കേതിക വിദ്യകൾ വിപണന സാധ്യത ലക്ഷ്യം വെച്ച് വ്യവസായ സംരംഭകരിൽ എത്തിക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. സാരംഭകർക്ക് വേണ്ട പരിശീലനങ്ങൾ, ടെക്നോളജി, ശാസ്ത്രീയ ഇടപെടലുകൾ തുടങ്ങിയവ സൗജന്യമായി നൽകും.

ഇതോടനുബന്ധിച്ച് ഈ മേഖലയിൽ ഡിസൈനിങ്, നിർമ്മാണം, വിപണനം, സംരംഭങ്ങളുടെ സ്വയം പര്യാപ്ത, മെച്ചപ്പെട്ട മാനേജ്മെന്റ് എന്നിവയുടെ കൂട്ടായ ക്ലസ്റ്റർ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലാണ് പരിശീലനം നൽകുകയെന്ന് കേരള വനഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ ശ്യാം വിശ്വനാഥ് അറിയിച്ചു. ഫോൺ 8547831348.

Comments are closed.