News in its shortest

പരോളില്‍ മമ്മൂട്ടിയുടെ ഭാര്യയായി ഇനിയ

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മമ്മൂട്ടിയുടെ പുത്തന്‍പണത്തില്‍ ഇനിയ ശ്രദ്ധ്യേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഒരേ സീനില്‍ ഒരുമിച്ച് അഭിനിയിച്ചിട്ടില്ല.

പുതുമുഖ സംവിധായകനായ ശരത് ഷംന്ദിത് ഒരുക്കുന്ന പരോളില്‍ മമ്മൂട്ടിയുടെ ഭാര്യയായി ഇനിയ എത്തുന്നു. പാല-തൊടുപുഴ മേഖലയില്‍ നിന്നും തൃശൂര്‍ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ആനിയാണ് ഇനിയയുടെ കഥാപാത്രം.

മമ്മൂട്ടിയുമൊത്ത് അഭിനയിച്ചതിന്റെ ആവേശത്തിലാണ് ഇനിയ. അഭിനയത്തിന്റെ ടിപ്‌സുകള്‍ മമ്മൂട്ടിക്ക് തനിക്ക് പകര്‍ന്നു നല്‍കിയിരുന്നുവെന്ന് ഇനിയ പറയുന്നു.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ്ഓഫ്ഇന്ത്യ.കോം

Comments are closed.