News in its shortest

ഒരു രൂപ നോട്ടിന് നൂറു വയസ്സ് തികഞ്ഞു

ഇന്ന് ഒരു രൂപ നോട്ടിന് നൂറാം പിറന്നാള്‍. നൂറു വര്‍ഷം മൂമ്പ് 1917-ലാണ് ഒരു രൂപയുടെ നോട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ആദ്യത്തെ നോട്ട് ഇംഗ്ലണ്ടില്‍ പ്രിന്റ് ചെയ്ത് ഇന്ത്യയില്‍ പുറത്തിറക്കിയത് 1917 നവംബര്‍ 30-നാണ്. അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമത്തെ ചിത്രം നോട്ടില്‍ അച്ചടിച്ചിരുന്നു.

1861 മുതല്‍ സര്‍ക്കാര്‍ കറന്‍സി നോട്ടുകള്‍ ഇറക്കിയിരുന്നുവെങ്കിലും ഒരു രൂപയുടേത് ഇറക്കിയത് 1917-ലാണ്. അതിനൊരു കാരണമുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഒരു രൂപ നാണയം ഉരുക്കി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. അക്കാലത്ത് ഒരു രൂപ നാണയം വെള്ളി കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്.

1917-ല്‍ ഒരു രൂപ 10.7 ഗ്രാം വെള്ളിക്ക് തുല്യമായ മൂല്യമുണ്ടായിരുന്നു. ഇന്ന് 10 ഗ്രാം വെള്ളിക്ക് 390 രൂപ വിലയുണ്ട്. നൂറു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരു രൂപയുടെ മൂല്യം 400 ഇരട്ടിയായി കുറഞ്ഞിട്ടുണ്ട്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.