News in its shortest

ഐസിയുവില്‍ സ്ത്രീധന വിരുദ്ധ ട്രോള്‍ മത്സരം

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐസിയു) മീം മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ ഇരുപത്തിയാറിന് സ്ത്രീധനവിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് വകുപ്പിന്റെ സ്ത്രീധനവിരുദ്ധ കാമ്പയിനിന്റെ ഭാഗമായിട്ടാണ് ഐസിയു മീം മത്സരം സംഘടിപ്പിക്കുന്നത്. ഐസിയു ഗ്രൂപ്പില്‍ stopdowry എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യുന്ന മീമുകളാണ് എന്‍ട്രികളായി പരിഗണിക്കുന്നത്.

ഈ പോസ്റ്റുകള്‍ക്ക് ഐസിയുവിന്റെ ഒഫീഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ കാമ്പയിന്‍ കാലയളവില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കും. സ്ത്രീധനം പേറുന്ന സ്ത്രീവിരുദ്ധതയേയും സാമൂഹ്യവിരുദ്ധതയേയും ഏറ്റവും നന്നായി തുറന്നുകാട്ടുന്ന മികച്ച മീമുകള്‍ക്ക് 26-ന് നടക്കുന്ന സ്ത്രീധനവിരുദ്ധ കാമ്പയിന്‍ ചടങ്ങില്‍ വനിതാ-ശിശുവികസന വകുപ്പിന്റെ പ്രശസ്തിപത്രവും ഉപഹാരവും നല്‍കും.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഷീന്യൂസ്.കോ.ഇന്‍

Comments are closed.