News in its shortest

ഐലീഗ് മത്സരം: ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ, ധനരാജന്റെ കുടുംബത്തിന് നല്‍കി

കോഴിക്കോട് നടന്ന ഗോകുലം കേരള എഫ് സി- ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തിന്റെ ടിക്കറ്റ് വരുമാനം 5.6 ലക്ഷം രൂപ. തുക ഗോകുലം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ കൈമാറി. ധനരാജന്റെ കുടുംബത്തിന് മത്സരശേഷം കൈമാറി. ധനരാജന്റെ ഭാര്യ അര്‍ച്ചനയും മകള്‍ ശിവാനിയും ചെക്ക് ഏറ്റുവാങ്ങി.

21436 പേരാണ് കളി കാണാനെത്തിയത്. അഞ്ച് ലക്ഷം രൂപയാണ് ഗോകുലം ടിക്കറ്റ് വരുമാനമായി പ്രതീക്ഷിച്ചത്. അതിനെ കവച്ച് വച്ച് 5,60,350 രൂപ ലഭിച്ചു.

ഈ മത്സരത്തിലെ ടിക്കറ്റ് വരുമാനം കഴിഞ്ഞ മാസം സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ധനരാജന്റെ കുടുംബത്തിനുള്ള സഹായമായി കൈമാറുമെന്ന് ഗോകുലം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് അന്വേഷണം വന്നിരുന്നു.

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി 220 ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിംഗാന്‍ 1000 ടിക്കറ്റുകളും ചെന്നൈയ്ന്‍ എഫ് സി നൂറ് ടിക്കറ്റുകളും ഐഎം വിജയന്‍ 250 ടിക്കറ്റുകളും വാങ്ങിച്ചിരുന്നു. 50 രൂപയുടെ ടിക്കറ്റുകളാണ് എല്ലാവരും വാങ്ങിച്ചത്.

മത്സരം ഗോകുലം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.

Comments are closed.