News in its shortest

പദ്മാവതിക്ക് ദേശവ്യാപക നിരോധനം, ഹരിയാന സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുന്നു

ബോളിവുഡ് സിനിമ പദ്മാവതിയെ ദേശവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുമെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ്. ദീപിക പദുക്കോണ്‍ റാണി പദ്മിനിയായും രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയായും വേഷമിടുന്ന സിനിമ ചരിത്രത്തെ വക്രീകരിക്കുന്നുവെന്നും പദ്മാവതിയുടെ പ്രതിച്ഛായക്ക് മാനഹാനി വരുത്തുന്നുവെന്നും ഇത് ലക്ഷകണക്കിന് പേരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നുമാണ് ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികളുടെ ആരോപണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ

Comments are closed.