News in its shortest

ലോക ഗുസ്തി മത്സര വിജയികള്‍ക്ക് പശുവിനെ സമ്മാനമായി പ്രഖ്യാപിച്ച് ഹരിയാന മന്ത്രി

കായിക മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സാധാരണ സമ്മാനമായി പണവും സര്‍ക്കാര്‍ ജോലിയും ഭൂമിയും ആഢംബര കാറുകളുമാണ് നല്‍കുക. എന്നാല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പുതുവഴി തേടുകയാണ്. വനിതകളുടെ യുവ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ആറ് താരങ്ങള്‍ക്ക് പശുവിനെ സമ്മാനമായി നല്‍കുമെന്നാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധന്‍കറുടെ പ്രഖ്യാപനം. പശുവിന്‍ പാലിന്റെ മികവുകളെ കുറിച്ച് ബോക്‌സര്‍മാരോട് വിശദീകരിക്കാനും മന്ത്രി തയ്യാറായി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.