News in its shortest

ബാലറ്റ് പേപ്പറില്‍ വീണ്ടും ബിജെപിക്ക് തോല്‍വി, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപണം ശക്തിപ്പെടുന്നു

ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ സീറ്റില്‍ ബിജെപി വിജയം നേടിയെങ്കിലും ക്ഷേത്ര നഗരത്തിന് സമീപത്തെ ഗ്രാമീണ, അര്‍ദ്ധ നഗര സീറ്റുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു നടത്തിയ വോട്ടിങ്ങില്‍ ബിജെപിക്ക് കനത്ത പരാജയം. കോര്‍പറേഷനില്‍ വോട്ടിങ് യന്ത്രം ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. ഇത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതാണ്.

ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബസ്തി, ഗോണ്ട, ബല്‍റാംപൂര്‍, ബഹറൈഷ്, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ 33 മുനിസിപ്പല്‍ ബോര്‍ഡ് സീറ്റുകളില്‍ ബിജെപിക്ക് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. സമാജ് വാദി പാര്‍ട്ടി 12 സീറ്റുകളിലും ബി എസ് പി അഞ്ചു സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും സ്വതന്ത്രര്‍ ഏഴിടത്തും വിജയിച്ചു.

ഫൈസാബാദ്, ബഹറൈഷ്, ബല്‍റാംപൂര്‍ ജില്ലകളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദവയര്‍.ഇന്‍

Comments are closed.