News in its shortest

2017-ല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയോട് പറഞ്ഞ 10 അര്‍ദ്ധ സത്യങ്ങളും നുണകളും

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഒന്നുകില്‍ തെറ്റായ സംഗതികളോ അല്ലെങ്കില്‍ അര്‍ദ്ധ സത്യങ്ങളോ കഴിഞ്ഞ വര്‍ഷത്തിലുടനീളം പറഞ്ഞു.

2002-ല്‍ സര്‍വീസ് ആംഭിച്ച ഇന്ത്യയുടെ ആദ്യത്തെ മെട്രോയായ ദല്‍ഹി മെട്രോയില്‍ ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേജി സഞ്ചരിച്ചിരുന്നുവെന്ന് ഡിസംബര്‍ 25ന് മോദി അവകാശപ്പെട്ടു. ഈ വാദം കള്ളമാണ്. ഇന്ത്യയിലെ ആദ്യത്തെ മെട്രോ സര്‍വീസ് 1972-ല്‍ ഇന്ദിരാ ഗാന്ധി ശിലാസ്ഥാപനം നിര്‍വഹിച്ച കൊല്‍ക്കത്ത മെട്രോയാണ്. 1984-ലാണ് ഈ മെട്രോ പ്രവര്‍ത്തനം തുടങ്ങിയത്. ദല്‍ഹി മെട്രോ സര്‍വീസ് രാജ്യത്തെ രണ്ടാമത്തെ മെട്രോയാണ്.

കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. 2016 നവംബറില്‍ കാണ്‍പൂരില്‍ ട്രെയിന്‍ അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഐ എസ് ഐയാണെന്ന് മോദി ആരോപിച്ചത് തെറ്റാണെന്ന് യുപി പൊലീസ് തെളിയിച്ചു.

ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡി പണം ഇടുന്നത് തുടങ്ങിയത് മോദി സര്‍ക്കാരാണെന്നായിരുന്നു മറ്റൊരു വാദം. ഇതും പച്ചക്കള്ളമാണ്. നേരിട്ട് പണം ഇടുന്ന പദ്ധതിയാരംഭിച്ചത് 2013-ലാണ്. 2013 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ പദ്ധതിയെ കുറിച്ച് പറയുന്നുണ്ട്. കൂടാതെ ആ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നിലവില്‍ വരികയും ചെയ്തു. മോദി അധികാരത്തിലെത്തുന്നത് 2014 മെയ് മാസത്തിലാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക ആള്‍ട്ട്‌ന്യൂസ്.കോം

Comments are closed.