News in its shortest

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് എതിരെ വഞ്ചനാക്കുറ്റം

ഇ-കോമേഴ്‌സ് വമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്കും കമ്പനിയിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും എതിരെ ബംഗളുരു പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വ്യവസായിയെ 9.96 കോടി രൂപ വഞ്ചിച്ചതിനാണ് കേസ്.

സി-സ്റ്റോര്‍ കമ്പനി ഉടമയായ നവീന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും മറ്റു ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സി-സ്റ്റോര്‍ കമ്പനി നല്‍കിയ 14,000 ലാപ്‌ടോപ്പുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് പണം നല്‍കിയില്ലെന്നാണ് ആരോപണം.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.