News in its shortest

സിനിമയിലെ സ്ത്രീകളുടെ സുരക്ഷ: വനിത കരിമ്പൂച്ചകള്‍ ഒരുങ്ങുന്നു

നടി ആക്രമിക്കപ്പെട്ടശേഷം സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷ ഏറെച്ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ ഏറെ അവിശ്വാസം ജനിപ്പിക്കാന്‍ ഈ സംഭവത്തെ തുടര്‍ന്ന് ആയിരുന്നു. കൂടാതെ സുരക്ഷ നല്‍കാന്‍ എത്തുന്നവര്‍ ഗുണ്ടകള്‍ ആണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനൊക്കെ പരിഹാരവുമായി ഓള്‍ കേരള മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയന്‍ എത്തുന്നു.

സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീ കരിമ്പൂച്ചകളുടെ സംഘത്തെ ഒരുക്കുകയാണ് യൂണിയന്‍. ആയോധന കല അറിയാവുന്ന നൂറുപേരുടെ സംഘത്തെ രൂപീകരിക്കാനാണ് നീക്കം.

കളരി, ജൂഡോ, കരാട്ടെ, ഡ്രൈവിങ് എന്നിവയും അറിയാവുന്ന സ്ത്രീകളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ഇവര്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും ലൊക്കേഷനിലേക്കും തിരികെ വീട്ടിലേക്കും എത്തുന്നത് വരെ സുരക്ഷയൊരുക്കും.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.