News in its shortest

ഗുജറാത്തിലെ നാലിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസില്‍ പ്രതികള്‍, ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍

പുതിയ ഗുജറാത്ത് നിയമസഭയില്‍ 182 എംഎല്‍എമാരില്‍ 47 പേര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ഗുജറാത്ത് ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

നിയമസഭയിലെ എംഎല്‍എമാരില്‍ 26 ശതമാനത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതായത് നാലിലൊരു എംഎല്‍എമാരും കേസില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നു.

33 എംഎല്‍എമാര്‍ക്ക് എതിരെ ഗൗരവകരമായ ക്രിമിനല്‍ കേസുകളുണ്ട്. ഇവര്‍ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്ക് എതിരായ അക്രമം എന്നിങ്ങനെയുള്ള കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ നിയമസഭയേക്കാള്‍ ഈ വിഭാഗത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ 77 എംഎല്‍എമാരില്‍ 25 പേരും കേസുകളില്‍ പ്രതികളാണ്. ബിജെപിക്കാകട്ടെ 18 എംഎല്‍എമാരും പ്രതികളായിട്ടുണ്ട്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.