News in its shortest

ഇസാഫ് ഗെയിംസിൽ കേരളം ജേതാക്കൾ

തൃശ്ശൂർ: ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസിൽ കേരളം ഓവറാൾ ചാമ്പ്യന്മാർ. കേരള കാർഷിക സർവകലാശാല,  വെറ്റിനറി സർവകലാശാല ഗ്രൗണ്ടുകളിൽ നടന്ന ഗെയിംസിൽ 17 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ഓളം ഇസാഫ് ജീവനക്കാർ പങ്കെടുത്തു.

സിറ്റി പോലീസ് കമ്മിഷണർ ആർ ആദിത്യ ഐ പി എസ് ഗെയിംസ് ഉത്‌ഘാടനം ചെയ്തു. ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ പോൾ തോമസ് , ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ മെറീന പോൾ എന്നിവർ സംസാരിച്ചു.

ഗെയിംസിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം കെ പോൾ തോമസ് നിർവഹിച്ചു. ഗെയിംസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഇസാഫ് കലസന്ധ്യ പിന്നണിഗായകൻ ഫ്രാങ്കോ സൈമൺ ഉത്ഘാടനം ചെയ്തു. 

Comments are closed.