ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂരില്‍ ബ്രാഞ്ച് ആരംഭിച്ചു

81

തൃശൂര്‍ :  ഇന്ത്യയിലെ പ്രമുഖ വിദേശ നാണ്യ വിനിമയ സേവന ദാതാക്കളായ ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി തൃശൂര്‍ ജില്ലയില്‍ പുതിയ ബ്രാഞ്ച്  ആരംഭിച്ചു. എം.ജി റോഡില്‍ പടിഞ്ഞാറെ നടക്കാവില്‍ സെയ്‌ന കോംപ്ലകസിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് മേരി തോമസ് ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി സീനിയര്‍ വൈസ് പ്രസിഡന്റും ദേശീയ വില്‍പന വിഭാഗം മേധാവിയുമായ ഹരിപ്രസാദ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കേരള ക്ലസ്റ്റര്‍ മേധാവിയുമായ ആര്‍. ഉണ്ണികൃഷ്ണന്‍, തൃശൂര്‍ ബ്രാഞ്ച് മേധാവി ജതിന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്‍ഷുറന്‍സ്, ആരോഗ്യ, സാമ്പത്തിക മേഖലകളിലും ഇ ലേണിംഗ് വ്യവസായ രംഗത്തും സോഫ്റ്റ്‌വെയര്‍, ഇ കോമേഴ്‌സ് സേവന ദാതാക്കളായ ആഗോള പ്രശസ്തമായ ഇബിക്‌സ് ഇന്‍കോര്‍പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി. മികച്ച നിരക്കില്‍ വിദേശ നാണയ വിനിമയ സൗകര്യവും ട്രാവലേഴ്‌സ് ചെക്ക്, മള്‍ട്ടി കറന്‍സി പ്രീ പെയ്ഡ് കാര്‍ഡുകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങളും ഇബിക്‌സ്‌ക്യാഷ്  തൃശൂര്‍ ബ്രാഞ്ച് ഓഫിസില്‍ ലഭിക്കും. കേരളത്തില്‍ വിവിധ ജില്ലകളിലെ ബ്രാഞ്ചുകള്‍ക്ക് പുറമെ കൊച്ചി, കോഴിക്കോട്,  തിരുവനന്തപുരം, കണ്ണൂര്‍  വിമാനത്താവളങ്ങളില്‍ നിലവില്‍ ഇബിക്‌സ്‌ക്യാഷ് കൗണ്ടര്‍ സൗകര്യം ഉണ്ട്.  

ഏതാണ്ട് 25,000 കോടി രൂപയുടെ  (ഏകദേശം 3.6 ബില്യണ്‍ യു.എസ് ഡോളര്‍) വിറ്റു വരവുള്ള ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണി മുംബൈ, ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ 25 അന്തര്‍ദേശീയ വിമാനത്താവളങ്ങളിലായി പ്രതിവര്‍ഷം 10 ലക്ഷം ഇടപാടുകളിലൂടെ വിദേശ നാണയ വിനിമയത്തിന്റെ 70 ശതമാനത്തോളം കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ അതിവേഗം വളരുന്ന വിദേശ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട 1.5 ബില്യണ്‍ ഡോളര്‍ വിനിമയ ഇടപാടിന്റെ 15 ശതമാനവും ഇബിക്‌സ്‌ക്യാഷ് വേള്‍ഡ് മണിയാണ് കൈകാര്യം ചെയ്യുന്നത്.  

Comments are closed.