News in its shortest

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും വോട്ട് ചെയ്യാം, ബിജെപിക്ക് കുട പിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിലെ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെ തോല്‍പിക്കുന്നതിനുവേണ്ടി പാര്‍ട്ടി എംഎല്‍എമാരെ ബിജെപി രാജിവയ്പ്പിച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക് കടത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജികള്‍ അവസാനിച്ചുവെങ്കിലും ഇപ്പോള്‍ വോട്ടു ചെയ്യുമ്പോള്‍ ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ വരുന്നതിനുള്ള തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. എട്ടാം തിയതി നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ നോട്ടയും ഉണ്ടാകും. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഏഷ്യാനെറ്റ്‌

Comments are closed.