News in its shortest

ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി: രാഹുലിനെ പപ്പുവെന്ന് വിളിക്കുന്നത് തടഞ്ഞു

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതില്‍ ഏതറ്റം വരെയും പോകുന്ന ബിജെപിയുടെ തന്ത്രത്തിന് ഗുജറാത്തില്‍ തിരിച്ചടി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നതിനും കഴിവില്ലാത്തയാളായി ചിത്രീകരിക്കുന്നതിനും പപ്പുവെന്ന് വിളിക്കുന്നത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ആരംഭിച്ച തന്ത്രമാണ്. എന്നാല്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് പരസ്യങ്ങളില്‍ പപ്പുവെന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ തടഞ്ഞിരിക്കുകയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.