News in its shortest

ശുചിത്വമില്ല: തിരുവനന്തപുരത്ത് 15 ഹോട്ടലുകള്‍ പൂട്ടിച്ചു

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിനും സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന 15 ഹോട്ടലുകള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പൂട്ടിച്ചു. ഹോട്ടലുകളെ കുറിച്ച് അനവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചവയാണ് ഇവ. ഭക്ഷ്യവിഷബാധയ്ക്ക് ഇടയായേക്കാവുന്ന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളാണ് പൂട്ടിച്ചത്.

അറുപത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 3,42,500 രൂപ പിഴ ഈടാക്കുകയും ഭൗതിക സൗഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശമടങ്ങിയ നോട്ടീസ് നല്‍കുകയും ചെയ്തു.

ഹൗസിങ് ബോര്‍ഡ് കാന്റീന്‍, വാന്‍ റോസ് ജംഗ്ഷനിലെ ഭക്ഷണശാല, തനി നാടന്‍ ഊണ്, പാളയത്തെ ദീപ ഹോട്ടല്‍, ജിത്തു ജോജി, ഗുലാന്‍ ഫാസ്റ്റ് ഫുഡ്, ഹോട്ടല്‍ റ്റീകേ ഇന്റര്‍നാഷണല്‍, ഹോട്ടല്‍ സംസം, കേരള സര്‍വകലാശാല ലൈബ്രറി കാന്റീന്‍, ഹോട്ടല്‍ കസാമിയ, ട്രിവാന്‍ഡ്രം കഫ്‌റ്റേരിയ, ഹോട്ടല്‍ ചിരാഗ് ഇന്‍, വാന്‍ റോസ് ജംഗ്ഷനിലെ ഹോട്ടല്‍ അരേമാ ക്ലാസിക്, എകെജി സെന്ററിന് സമീപത്തെ കുട്ടനാട് റെസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്.

Comments are closed.