News in its shortest

സിനിമകള്‍ പരാജയപ്പെട്ടിട്ടും ദിലീപ് കോടികളുടെ സ്വത്ത് സമ്പാദിച്ചു, അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

സിനിമയെടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണെന്നുള്ള വാമൊഴി മലയാള സിനിമയിലും പുറത്തും പ്രചാരത്തിലെത്തിയിട്ട് ഏറെനാളായി. ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വാമൊഴിയാണത്. അതില്‍ കഴമ്പുണ്ടോയെന്ന അന്വേഷണത്തിലാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ഒടുവില്‍ അഭിനയിച്ച 14 ചിത്രങ്ങളില്‍ ഒമ്പതെണ്ണവും പരാജയപ്പെട്ടിട്ടും കോടികളുടെ സ്വത്ത് നടന്‍ സമ്പാദിച്ചത് എങ്ങനെയെന്ന അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദിലീപ് അഭിനയിച്ച സിനിമകളുടെ രേഖകള്‍ ഏജന്‍സികളുടെ കൈയിലെത്തിക്കഴിഞ്ഞു. ഇതും ദിലീപിന്റെ ആസ്തിയും താരതമ്യം ചെയ്യാനാണ് നീക്കം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി

Comments are closed.