News in its shortest

24 മണിക്കൂര്‍, എഎപിയില്‍ 11 ലക്ഷം മിസ്ഡ് കോള്‍ അംഗങ്ങള്‍

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്ത ആം ആദ്മി പാര്‍ട്ടിക്ക് രാജ്യമെമ്പാടുനിന്നും അംഗത്വ പ്രവാഹം. 24 മണിക്കൂറില്‍ 11 ലക്ഷം പേര്‍ അംഗത്വമെടുത്തുവെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. എഎപിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശക്തമായ പ്രചാരണം നടത്തിയ ബിജെപിയെ തറപറ്റിച്ച് ആംആദ്മി പാര്‍ട്ടി 70 സീറ്റില്‍ 62 ഉം നേടി ദല്‍ഹിയില്‍ അധികാരം നിലനിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെ പ്രചാരണം നടത്തിയിട്ടും മൂന്നാം തവണയും കെജ്രിവാള്‍ അധികാരത്തിലെത്തിയിരുന്നു.

വെറും എട്ട് സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് ഒന്നും ലഭിച്ചില്ല. ഞായറാഴ്ച കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യും.

Comments are closed.