News in its shortest

ആ നാണക്കേട് ട്രംപ് കാണണ്ട, ചേരി മറയ്ക്കാന്‍ മതില്‍ കെട്ടി ഗുജറാത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ റോഡ് ഷോ നടക്കുന്ന ഭാഗത്തെ ചേരി ട്രംപ് കാണാതിരിക്കാന്‍ സര്‍ക്കാര്‍ മതില്‍ പണിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിര ബ്രിഡ്ജ് വരെയുള്ള റോഡിലാണ് അഹമ്മദാബാദ് കോര്‍പറേഷന്‍ മതില്‍ പണിയുന്നത്.

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് മതില്‍ പണിയുന്നതെന്നാണ് ഭാഷ്യം. ഈ ഭാഗത്തെ ചേരി പ്രദേശം മറയ്ക്കാനാണ് ഏഴടി ഉയരമുള്ള മതില്‍ പണിയുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

500 ഓളം വീടുകള്‍ അവിടെയുണ്ട്. 2,500-ല്‍ അധികം ആളുകള്‍ താമസിക്കുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.