News in its shortest

സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഡിജി വന്‍സാരയ്ക്ക് ക്ലീന്‍ ചിറ്റ്‌

സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡിജി വന്‍സാരയ്ക്ക് ക്ലീന്‍ ചിറ്റ്. തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് പ്രത്യേക സിബിഐ കോടതിയാണ് വന്‍സാരയേയും രാജസ്ഥാന്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേശ് എം എന്നിനേയും വെറുതെ വിട്ടത്. ഷെയ്ക്കിന്റെ ഭാര്യ കൗസര്‍ ബി, സഹായി തുളസിറാം പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ടകേസിലും വന്‍സാരയെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. വന്‍സാരയേയും ദിനേശിനേയും കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന ഒന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കുറ്റാരോപിതരായ 38 പേരില്‍ 15 പേരെയും കുറ്റവിമുക്തരാക്കുകയോ ഒഴിവാക്കുകയോ ചെയ്തു കഴിഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദ ഇന്ത്യന്‍എക്‌സ്പ്രസ്‌

Comments are closed.