News in its shortest

കര്‍ണാടകയില്‍ മത്സരം അള്ളാഹുവും രാമനും തമ്മിലെന്ന് ബിജെപി എംഎല്‍എ

വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബന്താവല്‍ നിയോജക മണ്ഡലത്തില്‍ മത്സരം അള്ളാഹുവും രാമനും തമ്മിലാണെന്ന് ബിജെപി എംഎല്‍എയായ വി സുനില്‍കുമാര്‍.

കര്‍കാല നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുനില്‍ കുമാര്‍ ബന്താവലിലെ തെരഞ്ഞെടുപ്പിനെ ഹിന്ദു സ്വാഭിമാനത്തിന്റെ ചോദ്യമായി ഉയര്‍ത്തിക്കാണിക്കുന്നു. ദക്ഷിണ കന്നഡയിലെ ഹിന്ദു-മുസ്ലിം വര്‍ഗീയത ഏറെയുള്ള സ്ഥലമാണ് ബന്താവല്‍.

ഈ വര്‍ഷമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ഹിന്ദുത്വ തന്ത്രങ്ങള്‍ പയറ്റി വരികയാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.