News in its shortest

സന്നദ്ധ സംഘടനയെന്ന പേരില്‍ പതഞ്ജലി അടയ്ക്കാതെ മുക്കിയത് 3000 കോടി രൂപയുടെ നികുതി


ഇന്ത്യയില്‍ 1956-ലെ കമ്പനീസ് ആക്ട് പ്രകാരം ഒരു കമ്പനിയുടെ വരുമാനത്തിന്റെ 30 ശതമാനമാണ് കോര്‍പറേറ്റ് ടാക്‌സായി അടയ്‌ക്കേണ്ടത്. 2006-ല്‍ ഹരിദ്വാറില്‍ സ്ഥാപിച്ച രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന്റെ 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 10,561 കോടി രൂപയാണ്. നിയമപ്രകാരം 3000-ത്തില്‍ അധികം കോടി രൂപയുടെ കോര്‍പറേറ്റ് ടാക്‌സ് കമ്പനി സര്‍ക്കാരിന് അടയ്ക്കണം.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയുടേയും 2014-15-ല്‍ 2007 കോടിയുടേയും വരുമാനം കമ്പനിക്ക് ലഭിച്ചു. പക്ഷേ, ഇതുവരെ കമ്പനി നയാപൈസ കോര്‍പറേറ്റ് നികുതിയിനത്തില്‍ സര്‍ക്കാരിന് അടച്ചിട്ടില്ല.

പതഞ്ജലി ആയുര്‍വേദ്‌ എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്താണ് രാംദേവ് നികുതി വെട്ടിപ്പ്‌
നടത്തുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.