News in its shortest

കേരളത്തിലെ ഏറ്റവും സ്വാർത്ഥരായ നേതാക്കളിൽ ഒരാളാണ് എ.കെ ആൻറണി

ടി കെ വിനോദന്‍

കേരളരാഷ്ട്രീയത്തിലെ ഏറ്റവും സ്വാർത്ഥരായ നേതാക്കളിൽ ഒരാളാണ് എ.കെ ആൻറണി. തന്നോടല്ലാതെ, സ്വന്തം പാർട്ടിയോടുപോലും അദ്ദേഹത്തിന് സ്നേഹമില്ല. മുകളിലേക്കു കയറാൻ സമർത്ഥമായി എടുത്തണിഞ്ഞ കുപ്പായം മാത്രമാണ് അദ്ദേഹത്തിന് ആദർശം..

ചിക്കമഗളൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിക്കെതിരെ തന്റെ പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തിയില്ല എന്ന കാരണം പറഞ്ഞാണ് 1978ൽ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആന്റണി, മുഖ്യമന്ത്രിസ്ഥാനം തന്റെ പാർട്ടിക്ക് വേണ്ടെന്നും അത് സിപിഐ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ചു.

ഒരു സിപിഐക്കാരൻ എന്ന നിലയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന പ്രഖ്യാപനമായിരുന്നു അത്. പക്ഷേ, സ്വന്തം പാർട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് ആന്റണി പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല.

എസ്. വരദരാജൻ നായർ, എം.കെ രാഘവൻ, കെ.ശങ്കരനാരായണൻ തുടങ്ങി വളരെ പ്രഗത്ഭരായ നേതാക്കൾ എംഎൽഎമാരായി ഉണ്ടായിരുന്നിട്ടും തന്റെ പാർട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് ആന്റണി തീരുമാനിച്ചതിനു പിന്നിൽ തന്നെക്കാൾ മുകളിൽ കോൺഗ്രസിൽ ആരുമുണ്ടാകരുതെന്ന നിർബന്ധമാകണം.

സ്വന്തം താല്പര്യത്തിനുവേണ്ടി തന്റെ പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ആന്റണി പിന്നീടിങ്ങോട്ടും എല്ലാക്കാലത്തും കോൺഗ്രസ്സിലെയും സർക്കാരിലെയും ഏറ്റവും ഉയർന്ന പദവികളിലിരുന്നു. സ്വന്തം കാര്യം നോക്കുന്നതാണ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ നല്ലതെന്ന വിശ്വാസം സാധാരണക്കാരായ കോൺഗ്രസുകാരിൽ ഉണ്ടാക്കിയതിന്റെ പ്രധാന കാരണക്കാരൻ ആന്റണിയാണ്.

ഫേസ്ബുക്കില്‍ കുറിച്ചത്‌

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode
കേരളത്തിലെ ഏറ്റവും സ്വാർത്ഥരായ നേതാക്കളിൽ ഒരാളാണ് എ.കെ ആൻറണി
80%
Awesome
  • Design

Comments are closed.