News in its shortest

കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും ബംഗളുരുവിലേക്ക് മാറ്റി

ശങ്കര്‍സിംഗ് വഗേല പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായി എംഎല്‍എമാരുടെ പലായനം തടയുന്നതിന് എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും ബംഗളുരുവിലെത്തിച്ചു. ആറോളം എംഎല്‍എമാരാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. വഗേലയും പഴയ ബിജെപി നേതാവാണ്. അദ്ദേഹവും തിരികെ ബിജിപിയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍. അടുത്തുവരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്നും മത്സരിക്കുകയാണ്. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് അദ്ദേഹത്തിന്റെ വിജയ സാധ്യതയെ ബാധിക്കും. ബിജെപിയാകട്ടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റും പണവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.