News in its shortest

റേഷന്‍ റദ്ദാക്കി, കേന്ദ്രത്തിന് കരസേന കേണലിന്റെ വക നോട്ടീസ്‌

സംഘര്‍ഷമില്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാര്‍ക്കുള്ള സൗജന്യ റേഷന്‍ നിര്‍ത്തലാക്കിയതിന് എതിരെ കരസേനയിലെ ഒരു കേണല്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇപ്പോള്‍ ഡെപ്യൂട്ടി ജഡ്ജ് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന കേണല്‍ മുകുള്‍ ദേവാണ് കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 1988-ല്‍ അദ്ദേഹം സേനയില്‍ ചേരുമ്പോള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരമാണ് മുകുള്‍ ദേവ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ജൂലായ് ഒന്നു മുതലാണ് സമാധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ഓഫീസര്‍മാരുടെ റേഷന്‍ കേന്ദ്രം എടുത്തു കളഞ്ഞത്. പകരം മാസം റേഷന്‍ വാങ്ങുന്നതിന് ഈ ഓഫീസര്‍മാര്‍ക്ക് 96.03 രൂപ അനുവദിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.