News in its shortest

ചായക്കാരന്‍, മുഗള്‍ രാഹുല്‍, ബാബ്‌റി: ബിജെപിക്ക് അടിക്കാന്‍ വടി കൊടുക്കുന്ന കോണ്‍ഗ്രസ്‌

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നുവെന്ന് സി എസ് ഡി എസ്-ലോകനീതി അഭിപ്രായ സര്‍വേ കണ്ടെത്തിയത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിരുന്നു.

കൂടാതെ രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നതും നവോന്മേഷമാണ് നല്‍കിയിരിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതുവരെ കാണാത്ത ഊര്‍ജ്ജമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കാണുന്നത്.

എന്നാല്‍ ഈ അമിതാവേശം കാരണം വായില്‍വന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ നേതാക്കളും അണികളും പ്രവര്‍ത്തിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

ചായക്കാരന്‍, മുഗള്‍ രാഹുല്‍, ബാബറി മസ്ജിദ് തുടങ്ങിയ അടുത്തകാലത്ത് ബിജെപി കോണ്‍ഗ്രസിനെ അടിക്കാന്‍ ഉപയോഗിച്ച വടികളെല്ലാം അവര്‍ എതിരാളികള്‍ക്ക് കൊടുത്തതാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.