News in its shortest

പുതിയ ഭാര്യ, വീട്, ബൈക്ക്: ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി പഴയ മാഞ്ചിയല്ല

ആദ്യമൊരു വീട്. പിന്നീട് ഭാര്യ. ഇപ്പോഴൊരു ബൈക്ക്. കഴിഞ്ഞ വര്‍ഷം ഭാര്യയുടെ മൃതദേഹം 10 കിലോമീറ്ററോളം ചുമന്ന് ഗ്രാമത്തിലെത്തിച്ച് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആ പാവം ഒറീസക്കാരന്‍ ആദിവാസി ഇന്ന് ധനികനാണ്.

കൈയില്‍ പത്ത് പൈസയില്ലാതെ മകള്‍ക്കൊപ്പം ഭാര്യ ചുമന്ന മാഞ്ചിക്ക് ഇന്ന് നല്ല കാലമാണ്. ഇപ്പോള്‍ മാഞ്ചി സഞ്ചരിക്കുന്നതിന് 65,000 രൂപ മുടക്കി ഹോണ്ടയുടെ ഒരു ബൈക്ക് വാങ്ങിച്ചു.

ഭാര്യയുടെ മൃതദേഹവുമേന്തിയുള്ള യാത്രയുടെ ഫോട്ടോ ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ബഹറൈന്‍ പ്രധാനമന്ത്രി ഖാലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖാലിഫ മാഞ്ചിക്ക് ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നു. കൂടാതെ മറ്റു വ്യക്തികളും സ്ഥാപനങ്ങളും മാഞ്ചിയെ സഹായിക്കാന്‍ ഓടിയെത്തി. ഇപ്പോള്‍ നല്ലൊരു തുക മാഞ്ചിയുടെ അക്കൗണ്ടില്‍ ഉണ്ട്. നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതിനായി.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.