News in its shortest

കോഴിക്കോട് വിമാനത്താവളം:മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന്  ജോയിന്റ് ആക്ഷൻ കൗൺസിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവള വികസന നിർദ്ദേശം പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു വിദഗ്ദ സമിതി ഏവിയേഷൻ കൺസൾട്ടൻസി കമ്പനിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാൻ തയ്യാറകണമെന്ന് കാലിക്കറ്റ് എയർപോർട്ട് വികസന ജോയിന്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിന്റെ റൺവേ നീട്ടൽ അനിശ്ചിതമായ സാഹചര്യത്തിൽ റൺവേയുടെ ഇരുവശത്തും റെസ യുടെ നീളം കൂട്ടുക  തുടങ്ങി വൈഡ് ബോഡി വിമാനം സർവ്വീസ് പുന:രാരംഭിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപീകരിച്ച കാലിക്കറ്റ് എയർപോർട്ട് വികസന ജോയിന്റ് ആക്ഷൻ കൗൺസിൽ ഇത് സംബന്ധിച്ച്  അടുത്താഴ്ചയോടെ ഡൽഹിയിൽ കേന്ദ്ര മന്ത്രി ജ്യോതിരാതിത്യ സിന്ധ്യയുമായി ചർച്ച നടത്തും  .

കാലത്താമസമില്ലാതെ വിമാനത്താവളങ്ങളുടെ വികസനം വേഗത്തിൽ പുന:സ്ഥാപിക്കാൻ ഡി ജി  സിയോടും  വിദഗ്ദർ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എത്രയും വേഗം മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോടും ചേംബർ അഭ്യർത്ഥിച്ചു .

മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്, ഗ്രേറ്റർ മലബാർ ഇനിഷ്യറ്റീവ് , ബി എൻ എ , കാലിക്കറ്റ് മാനേജ് മെന്റ് അസോസിയേഷൻ , ദി ബിസിനസ്  ക്ലബ്, മലബാർ ടൂറിസം കൗൺസിൽ, മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ തുടങ്ങിയ സംഘടനകൾ ചേർന്ന ജോയിന്റ് ആക്ഷൻ കൗൺസിൽ ഇത് സംബന്ധിച്ച് നടത്തിയ പത്ര സ മ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ദശാബ്ദക്കാലമായി വിമാനത്താവള വികസനം റൺ വേ വിപുലീകരണവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഭൂമി ആരോപണത്തിലെ കാലത്താമസവും അത് വഴി വികസനവും പരിഹരിക്കപ്പെടാതെ വൈകുമ്പോൾ വൈഡ് ബോഡീസ് വിമാന സർവ്വീസ് നിശ്ചലമായത് വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. വിമാനപകടം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോർട്ട് വന്നിട്ടും വൈഡ് ബോഡീസ് സർവ്വീസ് പുന:സ്ഥാപിച്ചിട്ടില്ല.

അപകട റിപ്പോർട്ട് കേന്ദ്ര മന്ത്രാലയത്തിന് ലഭിച്ചാൽ വൈഡ് ബോഡീസ് എയർക്രാഫ്റ്റ് ഓപ്പറേഷൻ പുന:സ്ഥാപിക്കാമെന്ന് കഴിഞ്ഞ ദിവസം എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയ്ക്ക്  കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിരുന്നു. അതും പാലിച്ചില്ല.

റൺവേയുടെ നീളം കുറയ്ക്കാതെയും സാമ്പത്തിക ബാധ്യത ഇല്ലാതെയും നിലവിലുള്ള ഭൂമി ഉപയോഗിച്ച് റെസ യുടെ വിപുലീകരണം സാധ്യമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. റെസ വിപുലീകരണം വിമാനത്താവള പ്രവർത്തനത്തിന് തടസമില്ലാതെ 6-8 മാസം കൊണ്ട് നടത്താനാകും ഇത്തരം കാര്യങ്ങൾ പഠന വിധേയമാക്കി നടപടി വേഗത്തിലാക്കാൻ വിദഗ്ധ സമിതി ഉപകാരപ്രദമാകും.
അതിനിടെ റൺവേ നീളം കുറയ്ക്കൽ തീരുമാനം തൽക്കാലം മരവിപ്പിക്കാൻ കഴിഞ്ഞത് ആശ്വാസകരമാണെന്ന് കാലിക്കറ്റ് എയർപ്പോർട്ട് വികസന ജോയിന്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മലബാർ ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് , വൈസ് പ്രസിഡന്റ് – നിത്യനന്ദ് കാമ്മത്ത് ,കാലിക്കറ്റ് ചേംബർ പ്രസിഡന്റ് -റാഫി പി. ദേവസ്സി, ഗ്രെയിറ്റർ മലബാർ ഇനിഷേറ്റീവ്  പ്രസിഡന്റ് ജോഹർ ടാംട്ടൻ , മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, ദി ബിസിനസ് ക്ലബ് പ്രസിഡന്റ് – അൻവർ സാദത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

80%
Awesome
  • Design

Comments are closed.