News in its shortest

കേരളത്തിലും ബംഗാളിലും ബിജെപി തീ കൊണ്ട് തല ചൊറിയുന്നു

2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഫോട്ടോകള്‍ 2017-ല്‍ ബംഗാളില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ കലാപമാണെന്ന് പറഞ്ഞു കൊണ്ട് ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ബിജെപിയുടെ കുഴലൂത്തുകാരായ ചില മാധ്യമങ്ങള്‍ ബംഗാളിലെ മുസ്ലിങ്ങള്‍ക്ക് എതിരെ വെറുപ്പ് പ്രചരണം നടത്തുകയും ചെയ്തു.ബംഗാളില്‍ അടുത്തിടെ നടന്ന കലാപത്തിലൂടെ ബിജെപി അവിടെ തരക്കേടില്ലാത്ത ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുത്തുവെന്നാണ് അനുമാനം. ഇത് ബംഗാളിന്റെ മാത്രം കാര്യമല്ല. പാര്‍ട്ടിക്ക് നിലംതൊടാനാകാതെ നില്‍ക്കുന്ന കേരളത്തിലും സമാനമായ തന്ത്രങ്ങളിലൂടെ വോട്ടു ബാങ്ക് രൂപീകരിക്കുന്നതിന് അവര്‍ ശ്രമിച്ചു വരുന്നു. ഉത്തരേന്ത്യയില്‍ കേരളത്തിന് എതിരെ ശക്തമായ പ്രചാരണമാണ് അഴിച്ചു വിടുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി എഴുതിയ ലേഖനം വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.