News in its shortest

വോട്ടു തേടിയെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാരുടെ ചെരുപ്പുമാല, സംഭവം മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ ചെരുപ്പ് മാല അണിയിച്ച് വോട്ടര്‍മാര്‍. ഭോപാലില്‍ നിന്നും 272 കിലോമീറ്റര്‍ അകല ധര്‍ ജില്ലയിലെ ധമോണ്ടില്‍ ഞായറാഴ്ചയാണ് സംഭവം.

ധമോണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിനിടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ദിനേശ് ശര്‍മ്മയെ നാാട്ടുകാര്‍ ചെരുപ്പ് മാലയണിയിച്ചത്. ചെരുപ്പ് മാലയുമായി വോട്ടര്‍ സമീപിക്കുന്നത് കണ്ടപ്പോള്‍ ശര്‍മ്മ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും വോട്ടര്‍ മാലയണിച്ചിട്ടേ പിന്‍മാറിയുള്ളൂ.

പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തില്‍ പ്രതിഷേധിച്ചാണ് വോട്ടര്‍ ചെരുപ്പ് മാലയണിച്ചത്. ജനുവരി 17-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.