News in its shortest

ലോകസഭ തെരഞ്ഞെടുപ്പ്: 2019 കോണ്‍ഗ്രസിന്റെ അജണ്ട; ഇന്ധന വില വര്‍ദ്ധനവ്, തൊഴില്‍, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം

രാജ്യം അതിവേഗം പൊതുതെരഞ്ഞെടുപ്പിനെ സമീപിച്ചു കൊണ്ടിരിക്കവേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അജണ്ടയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. അടുത്ത് നടക്കാന്‍ പോകുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകളെ കൂടി സ്വാധീനിക്കുന്ന തരത്തിലുള്ളതാണ് പാര്‍ട്ടിയുടെ അജണ്ട. രാജ്യത്ത് ഭരണകക്ഷിയായ ബിജെപി ഏറെ പ്രതിഷേധം നേരിട്ടു കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇന്ധന വിലവര്‍ദ്ധനവ്, തൊഴിലില്ലായ്മ, പണപ്പെരുപ്പം, സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ എന്നിവയ്ക്ക് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പ്രാധാന്യം ലഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഒക്ടോബര്‍ ഒന്നാം തിയതി മുതലാണ് പ്രകടനപത്രിക തയ്യാറാക്കുന്നതിനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചത്. ന്യൂദല്‍ഹി, അലിഗഢ്, ബംഗളുരു, ഛണ്ഡിഗഢ്, കൊച്ചി, മുംബൈയ് തുടങ്ങി 31 നഗരങ്ങളില്‍ പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകളെ പാര്‍ട്ടി ജന്‍ ആവാസ്, ജനങ്ങളുടെ ശബ്ദം എന്ന പേരിട്ടാണ് വിളിക്കുന്നത്.

ഈ ചര്‍ച്ചകളിലെല്ലാം ആവര്‍ത്തിച്ചു വരുന്ന വിഷയങ്ങളാണ് ഇന്ധന വിലക്കയറ്റവും സ്ത്രീ സുരക്ഷയും പണപ്പെരുപ്പവും തൊഴിലുമെല്ലാം എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഞങ്ങളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയുക പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍

Comments are closed.