News in its shortest

യുപിയില്‍ ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ വന്‍വര്‍ദ്ധനവ്‌

ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശില്‍ ബാല്‍സംഗ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 26 ശതമാനം വര്‍ദ്ധനവാണ് ബാല്‍സംഗ കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളിലാണ് ഈ വിവരങ്ങള്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന കേസുകളുടെ എണ്ണത്തില്‍ 99 ശതമാനം വര്‍ദ്ധനവും ഉണ്ടായി.

അഖിലേഷ് സിങ് യാദവിന്റെ ഭരണ കാലഘട്ടത്തില്‍ സംസ്ഥാനത്തെ ക്രമസമാധന നില തകര്‍ന്നുവെന്ന് ആരോപിച്ച് വോട്ടു പിടിച്ച ബിജെപിയുടെ ഭരണത്തിലും ജനങ്ങള്‍ക്ക് അക്രമികളില്‍ നിന്ന് രക്ഷയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്‌ക്ലിക്ക്.ഇന്‍

Comments are closed.