News in its shortest

ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായി പ്രതിപക്ഷം കൊണ്ടു വന്ന ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിരസിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായി പ്രമേയത്തിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞാണ് നായിഡു പ്രതിപക്ഷ നീക്കത്തെ പൊളിച്ചത്. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലെ 60-ല്‍ അധികം രാജ്യസഭ എംപിമാരാണ് പ്രമേയത്തില്‍ ഒപ്പു വച്ചിരുന്നത്. ഉപരാഷ്ട്രപതിയുടെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാജ്യസഭ അധ്യക്ഷനാണെങ്കിലും മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി സഭയ്ക്ക് അകത്തും പുറത്തും ബിജെപി പക്ഷപാതിത്വം പുലര്‍ത്തുന്ന നായിഡുവില്‍ നിന്നും അധികമാരും പ്രതിപക്ഷത്തിന് അനുകൂലമായ തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.