News in its shortest

ഇന്ത്യയിലെ മാധ്യമങ്ങളുടെ ജാതി എന്താണ്‌?

ഇന്ത്യയിലെ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കടുത്ത ജാതിവാദികള്‍ ആകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ആരാണ് അവയുടെ ഉടമകള്‍. ആരാണ് ഈ പ്രൊപ്പഗണ്ട സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ദളിതര്‍ക്ക് ഇന്ത്യയിലെ മാധ്യമങ്ങലെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോ. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകള്‍ ജൈന്‍മാരാണ്, ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തുന്ന ബിര്‍ള ബനിയ സമുദായക്കാരാണ്. ഇന്ത്യന്‍ എക്‌സ്പ്രസും ദൈനിക് ജാഗരണും ദൈനിക് ഭാസ്‌കറും ഹിന്ദുസ്ഥാനും അമര്‍ ഉജാലയും സീ ടീവിയും ബനിയകളുടേതാണ്. ഹിന്ദുവാകട്ടെ ബ്രാഹ്മണരുമാണ്. 2006-ലെ ഒരു ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്‍ സാമൂഹിക വൈവിദ്ധ്യം പ്രതിഫലിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഉന്നത ജാതിക്കാരായ ഹിന്ദുക്കളാണ്. ഇന്ത്യയുടെ ജനസംഖ്യയില്‍ എട്ട് ശതമാനം മാത്രമാണ് ഇക്കൂട്ടര്‍ വരുന്നത്. ഈ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് മുകളിലുള്ളവര്‍ പറയുന്നത് ആദിവാസികളുടേയും ദളിതരുടേയും വാര്‍ത്തകള്‍ വേണ്ട, അവര്‍ നമ്മുടെ വായനക്കാരല്ല എന്നാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: വെളിവട.കോം

Comments are closed.