News in its shortest

ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥന്റെ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിനെന്ന് ആരോപണം

ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അര്‍ദ്ധ സൈനിക വിഭാഗത്തിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിനാണെന്ന് സൂചന. ചൊവ്വാഴ്ച്ച ത്രിപുര സ്റ്റേറ്റ് റൈഫില്‍സിന്റെ ഓഫീസില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട അമ്പത്തിയൊന്നുകാരനായ ക്രൈം റിപ്പോര്‍ട്ടര്‍ സുദീപ് ദത്ത ഭൗമിക് റൈഫിള്‍സിന്റെ കമാന്‍ഡന്റ് നടത്തിയ അഴിമതിയെ കുറിച്ച് നവംബര്‍ രണ്ടിന് വാര്‍ത്ത എഴുതിയിരുന്നു. സംഭവത്തില്‍ പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് തപന്‍ ദേവ് വര്‍മയേയും സുരക്ഷാ ഉദ്യോഗസ്ഥനായ നന്ദ റിയാംഗിനേയും അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ദിവസം ഭൗമികിനെ ദേവ് വര്‍മ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് ഓഫീസില്‍ വച്ച് കാണാമെന്നും അഴിമതിയാരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാമെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഭൗമിക് ബറ്റാലിയന്‍ ഓഫീസില്‍ എത്തുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.