News in its shortest

മുലായം രാവണന്‍, മായാവതി ശൂര്‍പ്പണഖ, വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി


സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനെ രാക്ഷസ രാജാവ് രാവണനുമായും ബി എസ് പി നേതാവും മായാവതിയെ രാവവണ സഹോദരി ശൂര്‍പ്പണഖയുമായി താരതമ്യപ്പെടുത്തി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി നന്ദ് കുമാര്‍ ഗുപ്ത. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തില്‍ അലഹബാദില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് രാമായണത്തിലെ വില്ലന്‍ കഥാപാത്രങ്ങളുമായി ഇരുവരേയും മന്ത്രി താരതമ്യപ്പെടുത്തിയത്.

കലിയുഗത്തില്‍ മുലായം എന്ന പേരില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് രാമന്‍ രാവണനോട് പറഞ്ഞുവെന്ന് നന്ദ് കുമാര്‍ പറഞ്ഞു. കലിയുഗത്തില്‍ മായാവതിയെന്ന പേരില്‍ അയോധ്യ ഭരിക്കുമെന്ന് രാമന്‍ ശൂര്‍പ്പണയോടും രാമന്‍ പറഞ്ഞു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആധുനിക കാലത്തെ മാരീചനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.